ഓൺലൈനിൽ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും വളരെ ഈസിയായി ആരംഭിക്കാൻ സാധിക്കുന്ന ഒന്നാണ് വെബ് പോർട്ടൽ ബിസിനസ്സ്. വെബ് പോർട്ടലുകൾ പല തരത്തിൽ ഉണ്ട് Education Web Portal, Real Estate Web Portal, Matrimony Web Portal, Food Supply Web Portal, Tourism Web Portal, Job Consultancy Web Portal, Online Printing Web Portal, Furniture Web Portal etc.. നിങ്ങൾക്ക് കൂടുതൽ കംഫർട്ട് ആയ ഏതൊരു മേഖലയിലും വെബ് പോർട്ടൽ ആരംഭിക്കാവുന്നതാണ്. ഇന്ന് ഏറ്റവും കൂടുതൽ കണ്ട് വരുന്ന ഒന്നാണ് ഓൺലൈൻ ക്ലാസിഫൈഡുകൾ ഒരു ചെറിയ Online Classified Web Portal ആരംഭിച്ചു നിങ്ങളുടെ വീടിനടുത്തുള്ള ബിസിനസ്സ് സ്ഥാപനങ്ങളിൽ നിന്നും പരസ്യങ്ങൾ സ്വികരിച്ചു നിങ്ങൾക്കും ഈ ബിസിനെസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുന്നതാണ്.
വെബ് പോർട്ടൽ തുടങ്ങാൻ ആഗഹിക്കുന്നവർ തുടങ്ങി വിജയിച്ച വെബ് പോർട്ടലുകളെ കുറിച്ച് അറിഞ്ഞിരിക്കണം. അത്തരം കമ്പനികൾ എങ്ങനെയാണ് ഈ മേഖലകളിൽ വിജയം കൈവരിച്ചത് എന്നും മനസ്സിലാക്കിയിരിക്കണം. Justdial ,Sulekha, Indiamart, Olx, Pepperfry, Bookmyshow, Naukri, MakeMyTrip, redbus, എന്നിങ്ങനെ ഒട്ടനവധി കമ്പനികൾ ഓൺലൈൻ വെബ് പോർട്ടലിലൂടെ മാത്രം വിജയം വരിച്ച കമ്പനികൾ ആണ്. നമ്മുടെ പല ആവശ്യങ്ങൾക്കും ഇത്തരം പോർട്ടലുകളെ ആശ്രയിക്കുമ്പോൾ ആ കമ്പനിയുടെ അഡ്ഡ്രസോ ഫോൺ നമ്പറോ നാം പലപ്പോഴും നോക്കാറില്ല. പലർക്കും അഡ്രസ്സ് തന്നെ ഉണ്ടാവാറുമില്ല. ഇത്തരം പോർട്ടലുകളിൽനിന്ന് നിന്ന് നമുക്ക് ആവശ്യം ആയ സർവീസുകൾ കിട്ടുന്നുണ്ടോ എന്നു മാത്രമാണ് നോക്കാറുള്ളത്. നല്ല സർവീസ്സ് ലഭിക്കുന്ന പോർട്ടലുകളെ നാം വീണ്ടും ഉപയോഗിക്കുകയും ചെയുന്നു.
വെബ് പോർട്ടലുകളെ കുറിച്ച് മനസ്സിലാക്കി നിങ്ങൾ ഓൺലൈൻ ബിസിനെസ്സ് ആരംഭിക്കാൻ ശ്രമിക്കുമ്പോൾ ഫുള്ളി ഓട്ടോമാറ്റിക് ആയ ഒരു വെബ് പോർട്ടൽ നിർമ്മിക്കാൻ ശ്രമിക്കുക. നിങ്ങളുടെയോ നിങ്ങളുടെ സ്റ്റാഫിൻെറയോ സഹായം ഇല്ലാതെ തന്നെ നിങ്ങളുടെ വെബ് പോർട്ടലിലൂടെ കസ്റ്റമേഴ്സിനു അവർക്ക് ആവശ്യമുള്ള സേവനം ലഭ്യമാകുന്ന തരത്തിൽ ആയിരിക്കണം വെബ് പോർട്ടലിൻൻെറ Strategy ഉണ്ടായിരിക്കേണ്ടത്. ഒന്നോ രണ്ടോ Application മാത്രം വെച്ച് കസ്റ്റമേഴ്സിനു ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉള്ള തരത്തിൽ എങ്ങിനെയെങ്കിലും ഒരു വെബ് പോർട്ടൽ തട്ടി കൂട്ടി നിർമ്മിച്ചാൽ അത് വിജയിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
എന്ത് ആവശ്യത്തിന് വേണ്ടി ആണ് കസ്റ്റർ നിങ്ങളുടെ വെബ് പോർട്ടലിനെ ആശ്രയിക്കേണ്ടത് എന്നതിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. എന്താണ് നിങ്ങളുടെ വെബ് പോർട്ടലിൻൻെറ പ്രതേകത. ആ പ്രതേകതയാണ് നിങ്ങളുടെ വെബ് പോർട്ടലിൻൻെറ വിജയവും. എല്ലാവരും ബിസിനെസ്സ് തുടങ്ങുന്നു എങ്കിൽ ഞാനും തുടങ്ങിയേക്കാം എന്ന മനോഭാവത്തിൽ ഒരിക്കലും ഓൺലൈൻ ബിസിനസ്സ് ചെയ്യാൻ ശ്രമിക്കരുത്. ഒരു നല്ല ബിസിനസ്സ് Strategy തയ്യാറാക്കി വെബ് പോർട്ടലിൻൻെറ ഓരോ Function നും എങ്ങനെ കസ്റ്റമേർക്ക് ഉപകാരപ്രദമാവുന്നു എന്നു നന്നായി മനസ്സിലാക്കി വെബ് പോർട്ടലുകൾ നിർമ്മിച്ചാൽ നിങ്ങൾക്കും ഈ മേഖലയിൽ വളരെ എളുപ്പത്തിലും വേഗത്തിലും വിജയിക്കാം.