ഇന്റർനെറ്റ് മാർക്കറ്റിംഗ്(Internet Marketing)
നിങ്ങളുടെ ബിസിനസ്സിനെ ഏറ്റവും ചിലവ് കുറഞ്ഞ രിതിയിൽ കൂടുതൽ ആളുകളിലേക്ക് വളരെ വേഗത്തിൽ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ എത്തിക്കാം. മറ്റു പരസ്യ രീതിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ കസ്റ്റമേഴ്സിനെ മാർക്കറ്റിങ്ങിലൂടെ ലഭിക്കുകയും ചെയ്യും. ഇന്ന് ഏതൊരു ബിസിനെസ്സിലും ഒഴിവാക്കാൻ സാധികാത്ത തരത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മാറി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ബിസിനെസ്സിനെയും ഡിജിറ്റൽ മാർക്കറ്റിങ്ങിൻെറ ഭാഗമാക്കൂ.
ഭൂമിയിൽ നിന്ന് സ്വർണം ഖനനം ചെയ്തെടുക്കും പോലെയാണ് ഇന്റർനെറ്റ് മാർക്കറ്റിംഗ്(Digital Marketing). 97 ശതമാനം ആളുകളും ചെളിയിൽ സ്വർണത്തിനായി തപ്പി പരാതിപ്പെടുമ്പോൾ 3 ശതമാനം ആളുകൾക്ക് മാത്രമാണ് വളരെ ചെറിയ രീതിയിലെങ്കിലും സ്വർണ അയിരുകൾ കിട്ടുന്നത്. ഇവർ ലക്ഷ്യബോധത്തോടെ വിദഗ്ധമായി പ്രവർത്തിക്കുന്നവരായിരിക്കും. ഇതുപോലെയാണ് ഇന്റർനെറ്റ് മാർക്കറ്റിംഗും. വളരെ കുറഞ്ഞ ചിലവിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്താൻ പറ്റിയ വിപണന തന്ത്രമാണ് ഇത്. ടെലിവിഷൻ, റേഡിയോ, ബിൽബോർഡുകൾ, വർത്തമാന പത്രങ്ങൾ, മാസികകൾ തുടങ്ങിയ പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങളേക്കാൾ ഇന്ന് ഏവരും ഇന്റർനെറ്റ് മാർക്കറ്റിംഗിന്റെ വഴിയെ തിരിയാൻ തുടങ്ങിയിട്ടുണ്ട്. ഇന്റർനെറ്റ് വ്യാപനം അതിന്റെ തുടക്കത്തിലായതുകൊണ്ടുതന്നെ ഈ മേഖലയിൽ വ്യവസായപരമായി സാധ്യതകൾ ഏറെയാണ്.
ബിസിനസിന്റെ സ്വഭാവമനുസരിച്ച് തന്ത്രങ്ങൾ(Digital Strategy) മെനഞ്ഞ് പരസ്യങ്ങൾ ഉണ്ടാക്കി വലിയ വിജയങ്ങൾ നേടാനാവുന്ന എന്നതും പരമ്പരാഗത മാർക്കറ്റിംഗിൽ നിന്നും ഓൺലൈൻ മാർക്കറ്റിംഗിനെ വ്യത്യസ്തമാക്കുന്നു.
എന്താണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ പ്രാധാന്യം?
എവിടെയും എപ്പോഴും ഒരു ഉപഭോക്താവിന് ലഭ്യമായ രീതിയിൽ സർവവ്യാപിയാണല്ലോ ഈ കാലത്ത് ഡിജിറ്റൽ മീഡിയ. പണ്ടൊക്കെ നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഏതു സ്വഭാവത്തിലാണ് എന്നുള്ള കാര്യം നിങ്ങളോട് നേരിട്ട് ബന്ധപ്പെടുമ്പോൾ മാത്രമായിരുന്നു ജനങ്ങളിലെക്കെത്തിയിരുന്നത്.
പക്ഷെ ഇന്ന് അതല്ല സ്ഥിതി. വാർത്തകൾ, ഷോപ്പിംഗ്, വിനോദ-ആഘോഷങ്ങൾ തുടങ്ങിയ ഒരുപാട് സംഗതികളാൽ വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡിജിറ്റൽ മീഡിയ. അത് കൊണ്ട് തന്നെ നിങ്ങളുടെ കമ്പനി നിങ്ങളുടെ ബ്രാന്റിനെക്കുറിച്ച് പറയുന്നതിനേക്കാൾ ഉപരിയായി ഉപഭോക്താക്കൾക്ക് മറ്റു രീതിയിൽ (അതായത് മാധ്യമങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർ മുഖേന) വിവരങ്ങൾ ലഭിച്ചു കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ നിങ്ങൾ പറയുന്നതിനേക്കാൾ അവർ കൂടുതൽ വിശ്വസിക്കുക ഇവരെയായിരിക്കും.
ജനങ്ങൾ അവർക്കറിയുന്ന അല്ലെങ്കിൽ വിശ്വസിക്കാവുന്ന ബ്രാന്റുകളെ മാത്രമേ ആശ്രയിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ അവരുമായി നല്ല രീതിയിൽ സംവദിക്കുന്ന, അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറുന്ന കമ്പനികൾ കൂടുതൽ നേട്ടമുണ്ടാക്കുകയും ചെയ്യും.
കൂടുതൽ വൈദഗ്ധ്യത്തോടെ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾക്ക് മുന്നേറണോ, എങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ സാധന സേവനങ്ങളെ ഉപഭോക്താക്കളുടെ മുൻപിൽ അമൂല്യവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കണം. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് നിങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഫലപ്രദമല്ല എങ്കിൽ നിങ്ങളുടെ ബിസിനസ്സിനു പുതിയ ഉപഭോക്താക്കളെ കിട്ടാതെ വരും. ഒരുവേള നിലവിലുള്ള ഉപഭോക്താക്കൾ തന്നെ നഷ്ടപ്പെടാനും അത് വഴി മാർക്കറ്റിൽ നിങ്ങളുടെ മത്സര ക്ഷമത നഷ്ടപ്പെടാനും ഇടയാവുന്നു.
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (SEO)
ഒരു വെബ്സൈറ്റ് അല്ലെങ്കിൽ വെബ്പേജ് സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ചുള്ള വെബ് തിരച്ചിലുകളിൽ പെട്ടെന്ന് കണ്ടെത്തപ്പെടുകയും അത് വഴി കൂടുതൽ സന്ദർശകരെ ആ വെബ്സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ (SEO). സാധാരണഗതിയിൽ തിരച്ചിൽ ഫലത്തിൽ മുന്നിലെത്തുന്നതും, കൂടുതലായി തിരച്ചിൽ ഫലങ്ങളിൽ വരുന്നതും സെർച്ച് എഞ്ചിൻ വഴി കൂടുതൽ സന്ദർശകരെ ലഭിക്കുന്നതിന് കാരണമാകുന്നു.
സെർച്ച് എഞ്ചിനുകളുടെ പ്രവർത്തന രീതി, ആൾക്കാർ എന്തൊക്കെ തിരയുന്നു, തിരച്ചിലിനായി ഉപയോഗിക്കപ്പെടുന്ന പദങ്ങൾ, ഏതൊക്കെ സെർച്ച് എഞ്ചിനുകളാണ് ലക്ഷ്യംവയ്ക്കപ്പെട്ടിരിക്കുന്ന വിഭാഗം ആൾക്കാർ പരിഗണിക്കുന്നത് തുടങ്ങിയവ ഇന്റർനെറ്റ് വിപണനതന്ത്രമനുസരിച്ച് എസ്.ഇ.ഒ. യിൽ പരിഗണിക്കുന്നു. നിങ്ങൾ ചെയ്യുന്ന SEO നിങ്ങളുടെ പ്രതിയോഗിയുടെതിനെക്കാൾ മികച്ചതല്ലെങ്കിൽ അവർ കൂടുതൽ നേട്ടമുണ്ടാക്കും.
ഓൺലൈൻ പരസ്യങ്ങളും നിങ്ങളുടെ വെബ്സൈറ്റിലെക്ക് ആളുകളെ എത്തിക്കുന്ന നല്ല ഒരു ഉപാധിയാണ്. നിങ്ങളുടെ വെബ്സൈറ്റിൽ എന്തൊക്കെ വിശദാംശങ്ങൾ വേണം എന്നുള്ളത് നിങ്ങളുടെ വെബ്സൈറ്റ് ആരൊക്കെ, എവിടെ നിന്നൊക്കെ സന്ദർശനം നടത്തുന്നു എന്നൊക്കെയുള്ള വിവരങ്ങൾ ശേഖരിച്ചു തീരുമാനിക്കാൻ സാധിക്കും.
ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും.
നിങ്ങളുടെ കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങൾ ആളുകളെ അറിയിക്കാനും അതുപോലെ ഉപഭോക്താവുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാനും ബ്ലോഗുകളിലൂടെ സംവദിക്കുന്നത് വഴി സാധ്യമാവുന്നു. നിങ്ങളുടെ വെബ്സൈറ്റിലേക്ക് ആളുകളെ ആകർഷിക്കാനും ബ്ലോഗുകൾ സഹായകമാണ്.
വെബ്സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകൾ എന്ന് പറയുന്നത്. ഇതും അതുപോലെ വീഡിയോകളും വളരെ ഉപയോഗപ്രദമാണ്.
4 - നിങ്ങളുടെ മാർക്കറ്റ് അവരോട് സംസാരിക്കുന്ന ഒരു സന്ദേശം ഉപയോഗിച്ച് ഹുക്ക് ചെയ്യുക. നിങ്ങളുടെ വിപണിയും ഗൂഢവൽക്കരണവും ഒരു ഹുക്ക് ഉപയോഗിച്ച് തുറക്കുന്നതാണ് അതിനർത്ഥം. ഒരു പ്രശ്നം പരിഹരിക്കാനും, ജീവിതം മെച്ചപ്പെടുത്താനും, അല്ലെങ്കിൽ രസകരം പ്രയോഗിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിലൂടെയും ഇത് പ്രയോജനകരമാണ്. നിങ്ങളുടെ പ്രമോഷണൽ പകർപ്പിനെക്കാൾ മികച്ചത്, നിങ്ങളുടെ മാർക്കറ്റിംഗ് കാമ്പെയ്നിന്റെ ഫലവും മികച്ചതാണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് എന്തിന് ചെയ്യണം?
ഉപയോക്താവുമായി നല്ല രീതിയിൽ ആശയ സംവാദം നടത്തുന്ന വീഡിയോകളും ഇൻഫോഗ്രാഫിക്കുകളും ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യും. അതുവഴി നിങ്ങളുടെ കമ്പനി അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ അവരുടെ നിത്യജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുന്നു. ഫലമോ നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് വർദ്ധിക്കുകയും ലാഭത്തിലാവുകയും ചെയ്യുന്നു.
നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിലും അല്ലാതെയും ചലനാത്മകമായി നിലനിർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രത്തോളം ചലനാത്മകമാണോ അത്രത്തോളം തന്നെ ആയിരിക്കണം നിങ്ങളുടെ മാർക്കറ്റിംഗ് രീതികളും.