ബ്രാൻഡ് നാമം ഉറപ്പാക്കുന്നതിന് മുൻപ് ഒന്ന് പരിശോധിക്കുക-ട്രേഡ് മാർക് ലഭിക്കാവുന്നതാണോ അതോടൊപ്പം വെബ് സൈറ്റ് നിർമാണത്തിന് ഡൊമൈൻ നെയിം കിട്ടാവുന്നതുമാണോ എന്നറിയണം.
ഇനി വേണ്ടത് ഒരു വശീകരണ മന്ത്രമാണ് - ബ്രാൻഡ് ലോഗോ. അതായത് വിജയം കൈവരിച്ച പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ലോഗോകള്‍ വളരെ സിമ്പിളായിരിക്കും.
പ്രസ്തുത വെബ്വിലാസത്തിൻ്റെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളും ജിമെയിലും കിട്ടുമോ എന്നത് പരിശോധിച്ച് , കിട്ടുമെന്ന് ഉറപ്പാണ് എങ്കിൽ എത്രയും വേഗം ഡൊമൈൻ റെജിസ്റ്റർ ചെയ്യുക.
ഡൊമൈൻ റെജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ആ പേരിലുള്ള സോഷ്യൽ മീഡിയ പേജ്കൾ എത്രയും പെട്ടെന്ന് നിങ്ങൾ തന്നെ ക്രീയേറ്റ് ചെയ്യണം. ഇല്ലെങ്കിൽ മറ്റ് വല്ലവരും അത് ബ്ലോക്ക് ചെയുന്നതാണ്.
ഇനി വേണ്ടത് നിങ്ങളുടെ ബിസിനസ്സ് ആശയത്തിന് ഉപകരിക്കുന്ന ഒരു വെബ്സൈറ്റ് നിർമ്മിക്കുക എന്നതാണ്. എന്തിന് വേണ്ടിയാണ് വെബ്സൈറ്റ് നിർമ്മിക്കുന്നത് എന്നു തീർച്ചയായും മനസിലാക്കിയിരിക്കണം.
വെബ്സൈറ്റ് ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ ബിസിനസ്സ് ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തുക. വെബ്സൈറ്റ് പ്രൊമോഷൻ പോലെതന്നെ വളരെയേറെ പ്രതാന്യം ഉള്ളതാണ് ഗൂഗിൾ മാപ്പിംഗ്
വെബ്സൈറ്റ് നിർമ്മാണം പോലെ വളരെ പ്രധാന പെട്ടതും ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് വെബ്സൈറ്റ് പ്രൊമോഷൻ. നിങ്ങളുടെ വെബ്സൈറ്റ് മാക്സിമം ജനങ്ങളിലേക്ക് എത്തിക്കുക.
ബിസിനെസ്സ് വളർച്ചക്ക് പരസ്യങ്ങൾ വളരെ ആവശ്യം ആണ്. ഇന്നത്തെ കാലത്ത് അതിൽ ഏറ്റവും പവർഫുൾ ഡിജിറ്റൽ മാർക്കറ്റിംഗ് ആണ്. വളരെ കുറഞ്ഞ ബഡ്ജറ്റിൽ അത് ചെയ്യാനും സാധിക്കുന്നു.
ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാനും കൂടുതൽ കസ്റ്റമേഴ്സിനെ ലഭിക്കാനും കൃത്യമായ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലൂടെ സാധിക്കും.