1 - Pictorial mark.
സിംപിളായ ഒരു symbol or icon വച്ചുള്ള ലോഗോകൾ ആണ് ഒന്നാമത്തേത്. ബെൻസ്, ആപ്പിൾ തുടങ്ങിയ ലോഗോകൾ ഈ വിഭാഗത്തിൽ പെടുന്നു. മനുഷ്യ മനസ്സിൽ സിംപിളായ ഇത്തരം ലോഗോകൾ പെട്ടന്ന് പതിയും എന്നതാണ് ഈ ലോഗോകളുടെ മനഃശാസ്ത്രം.
2 - Word Mark.
ബ്രാൻഡ് നാമത്തിലുള്ള ടെക്സ്റ്റ് (Text or Font) ലോഗോകൾ ഈ വിഭാഗത്തിൽപ്പെടുന്നു. പലപ്പോഴും മാറ്റങ്ങൾ വരുത്തിയതോ, പുതുതായി നിർമിച്ചതോ ആയ ഫോണ്ടുകൾ ഈ ലോഗോയിൽ സമാനതകളില്ലാതിരിക്കാൻ ഉപയോഗിക്കുന്നു Face Book, Coca cola, Disney എന്നിവ ഉദാഹരണങ്ങൾ.
3 - Letter Mark.
നിങ്ങളുടെ ബ്രാൻഡിൻറെ ചുരുക്കപേർ ലോഗോ ആക്കിയാൽ എങ്ങനെയിരിക്കും ? Hewlett - Packard ചുരുങ്ങി HP യായി മാറുന്നു. General Eletertic ചുരുങ്ങി GE യായും രൂപമാറ്റം സംഭവിക്കുന്നു Bavarian Motor Works എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ ? ബ്രാൻഡ് നാമവും ലോഗോ യും ലോപിച്ചു BMW എന്ന പേരിൽ പരിചിതമാണ് ഈ Bavarian Motor Works !
4 - Combination Mark
വേർഡ് മാർക്കും, symbol or icon മാർക്കും ഒരുമിച്ചുള്ള ഒരു ലോഗോ രൂപമാണിത്. ചിലപ്പോഴൊക്കെ വേർഡ് മാർക്കും ഐക്കണും പിരിച്ചും ഉപയോഗിക്കാറുണ്ട്. രണ്ടും പരിചിതമായതുകൊണ്ടു ഉപഭോക്താക്കൾക്ക് കൺഫ്യൂഷൻ ഉണ്ടാകാറില്ല adidas, Burger king എന്നിവ ഉദാഹരണങ്ങൾ.
5 - Emblem logo
ഒരു ഐകോണിൻറെയോ സിംബലിൻറെയോ ഉള്ളിൽ അലങ്കരിച്ച ഫോണ്ടുകൾ കൊണ്ടുള്ള ലോഗോ യെയാണ് emblem ലോഗോ എന്നറിയപ്പെടുന്നത്. star bucks ഫോണ്ടിനുള്ളിൽ പച്ച വൃത്തത്തിൽ കാണുന്ന മത്സ്യകന്യകയെ ഓർക്കുന്നുവോ ? Harley Davidson ലോഗോ മറ്റൊരു ഉദാഹരണം.
6 - Mascots logo
ചിലപ്പോഴൊക്കെ ഒരു കാർട്ടൂൺ സ്വഭാവം കാണും, മറ്റു ചിലപ്പോൾ തമാശ ഒളിപ്പിച്ച ഒരു കഥാപാത്രമായിരിക്കും ഇത്തരം ലോഗോയുടെ പ്രതേകത. ഒരു ഇല്ലസ്ട്രേറ്റഡ് കഥാപാത്രം നിങ്ങളുടെ ബ്രാൻഡിനെ പ്രതിനിധാനം ചെയ്യുന്ന രീതിയാണ് mascot ലോഗോയുടെ വ്യത്യസ്തത. KFC യുടെ കേണൽ Amul ഗേൾ, Air India യുടെ മഹാരാജ, സ്‌കൂബി ഡേയിലെ ഹണി ബീ തുടങ്ങിയവർ നമ്മുക്ക് മുന്നിലുണ്ട്.
7 - Abstract logo
നിയതമായ ചിത്രം കൂടാതെ ഒരു ബ്രാൻഡിൻറെ സാരാംശം ഉൾകൊണ്ടുകൊണ്ടുള്ള ദൃശ്യരൂപമാണ് അബ്സ്ട്രക്ട ലോഗോ എന്ന് അറിയപ്പെടുന്നത്. നിറങ്ങൾ കൊണ്ടും പാറ്റേൺ കൊണ്ടുമുള്ള ഒരു ചിത്രലേഖനം എന്ന് പറയാം. പെപ്സിയുടെ വിഭജിച്ച വൃത്തങ്ങൾ, AT & T ലോഗോ എന്നിവ ഉദാഹരണമാണ്.
Trust, Reputation, Innovation, Customer Service എന്നീ നാലു ടയറിൽ ഓടുന്ന ഒരു ബ്രാൻഡിന് നല്ലൊരു ബ്രാൻഡ് നാമവും ലോഗോയും സ്ലോഗനും ആയാൽ അടുത്ത് വേണ്ടത് മീഡിയ പ്ലാനിങ് ആണ്.