നിങ്ങളുടേത് ഒരു ചെറിയ ഏജൻസിയോ, ഷോപ്പോ, ക്ലിനിക്കോ ആണെങ്കിൽ നിങ്ങളുടെ ബിസിനസ്സിന് Online Marketing ആവശ്യം ഇല്ല എങ്കിൽ മൂന്നോ നാലോ പേജുകൾ ഉള്ള ഒരു ചെറിയ Static Website നിർമ്മിച്ചാൽ മതിയാവും. Static Website കൾ ഒരിക്കൽ നിർമ്മിച്ചു കഴിഞ്ഞാൽ പിന്നീട് യാതൊരു തരത്തിലുള്ള എഡിറ്റിംഗ് വർക്കുകളും ഡെവലപ്പറുടെ സഹായം ഇല്ലാതെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതല്ല.
ഒരു Static Website നിർമ്മിക്കുന്നതിലൂടെ ഒരുപാട് ഉപകാരങ്ങൾ നിങ്ങളുടെ ബിസിനസിന് ലഭിക്കുന്നുണ്ട്. Google Map ൽ നിങ്ങളുടെ Website Add ചെയ്യാം. ആളുകൾക്ക് വെബ്‌സൈറ്റിലൂടെ നിങ്ങളുടെ ബിസിനസ്സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. Social Media പരസ്യങ്ങളിൽ നിങ്ങളുടെ Web Name ആഡ് ചെയ്യാം.
ഓൺലൈൻ വെഡിങ് ഇൻവിറ്റേഷൻ ആയി ഇപ്പോൾ Static Website കൾ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ബിസിനസ്സിൽ വെബ്സൈറ്റിന്റ ആവശ്യം എന്താണ് എന്ന് മനസ്സിലാക്കി അതിന് അനുസരിച്ചുള്ള Web Package കൾ മാത്രം തിരഞ്ഞെടുക്കുക. ഉദാഹരണം നിങ്ങളുടെ വെബ്‌സൈറ്റിൽ ബാനറുകളും പേജുകളും നിങ്ങൾക്ക് സ്വന്തമായി എഡിറ്റ് ചെയ്യണം എങ്കിൽ Start Up Website ചെയ്യുന്നതാണ് നല്ലത്.