ഇന്നത്തെ ലോകത്ത് ഏതൊരു ബിസിനസ്സിന്റെയും മര്‍മപ്രധാനമായ ഘടകമാണ് വെബ്‌സൈറ്റ്. ആദ്യം വേണ്ടത് ഒരു ഡൊമെയ്ന്‍ നെയിമാണ്. പിന്നെ രൂപകല്പന ചെയ്യുന്ന സൈറ്റ് അപ്‌ലോഡ് ചെയ്യാന്‍ ഒരു സ്‌പേസും വേണം. നിങ്ങളുടെ വെബ്സൈറ്റ് തുടങ്ങാൻ കൂടുതൽ സമയം എടുക്കും എന്നുണ്ടെങ്കിൽ ഒരു സിംഗിൾ ലാൻഡിംഗ് പേജ് വെബ്സൈറ്റിൽ നിങ്ങളുടെ ഡൊമെയ്ന്‍ നെയിം അപ്‌ലോഡ് ചെയ്യണം. കാരണം ഡൊമെയ്ന്‍ അപ്‌ലോഡ് ചെയ്യുന്നത് മുതലാണ് കാലപ്പഴക്കം കണക്കാക്കുന്നത്.
ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞതിന് ശേഷം ആണ് നിങ്ങൾ ശരിക്കുള്ള വെബ്സൈറ്റ് തുടങ്ങുന്നത് എങ്കിൽ അതുവരേക്കും ഈ ലാൻഡിംഗ് പേജ് വെബ്സൈറ്റ് നിങ്ങൾക്ക് ഉപകരിക്കും. കൂടാതെ ഗൂഗിൾ പരസ്യങ്ങൾക്കും സോഷ്യൽ മീഡിയ പ്രമോഷനുകൾക്കും ലാൻഡിംഗ് പേജ് ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ ബിസിനസ്സ് നെയിം പോലെ വളരെ പ്രധാനപ്പെട്ടതാണ് ബിസിനസ്സ് ഡൊമെയ്ന്‍ നെയിമും. അത് മറ്റൊരാൾ സ്വന്തമാകുന്നതിന് മുൻപ് നിങ്ങളുടെ പേരിൽ വാങ്ങി ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു സിംഗിൾ ലാൻഡിംഗ് പേജ് വെബ്സൈറ്റാക്കി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാം.